ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നലെ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ, തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ, സൗത്ത് പറവൂ‌ർ വെങ്ങൂർ ബോട്ട് ക്ലബ്ബിന്റെ ആലപ്പാടൻ ചുണ്ടൻ എന്നീ വള്ളങ്ങളാണ് പേര് രജിസ്റ്റർ ചെയ്തത്.