photo

ചാരുംമൂട്: കൃഷി,​ പരിസ്ഥിതി,​ നാട്ടറിവുകൾ എന്നിവയെ അടുത്തറിയാനും ഡോക്യുമെന്ററിയിലൂടെ മറ്റുള്ളവരിലെത്തിക്കാനുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പഠനയാത്രക്ക് തുടക്കമായി. സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകൻ വിനോദ് കുമാറിന്റെ വീട്ടുവളപ്പിലെ കൃഷിയിടം സന്ദർശിച്ചുകൊണ്ടാണ് പഠനയാത്ര ആരംഭിച്ചത്.

ഏത്തൻ, ഞാലിപ്പൂവൻ, പാളയംകോടൻ, ചാര പൂവൻ എന്നീ ഇനങ്ങളിൽ 700 വാഴകളും കപ്പ,ചേന, ചേമ്പ്, കാച്ചിൽ, മത്തൻ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന വിളകളും വിനോദ് കുമാറിന്റെ കൃഷിയിടത്തിലുണ്ട്.

വഴുതന, വെണ്ട, കോവൽ,തക്കാളി, കറിവേപ്പ്, പച്ചമുളക്,ചീര,പടവൽ,പാവൽ,കുരുമുളക് തുടങ്ങി പച്ചക്കറികളും പപ്പായ,​ കൂൺ,​ ബന്ദി എന്നിവയും തോട്ടത്തിലുണ്ട്. കൂടാതെ പത്തു വർഷമായി ആട് വളർത്തലുമുണ്ട്. ആട്ടിൻ കാഷ്ഠവും കോഴിക്കാഷ്ഠവും കൃഷിക്കായി ഉപയോഗിക്കുന്നു. ജൈവകീടനാശിനിയാണ് ഉപയോഗിക്കുന്നത്. 70 ഓളം തെങ്ങും, മാവ്, അഗത്തി ചീര, അടക്കാമരം എന്നിവയും വളർത്തുന്നുണ്ട്. കഴിഞ്ഞ വർഷം 300 ഓളം നേന്ത്രക്കുലകളും പച്ചക്കറികളും അദ്ദേഹം വിളവെടുത്തു. കാൽ നൂറ്റാണ്ടായി അദ്ധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന വിനോദിന്റെ കാർഷിക രംഗത്തെ നേട്ടങ്ങളും അനുഭവങ്ങളും കുട്ടികൾ ചോദിച്ച് അറിഞ്ഞു. വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ക്യാമറ, എഡിറ്റിംഗ്, തിരക്കഥ എല്ലാം വിദ്യാർത്ഥികളാണ്. പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം പഠനയാത്ര ഫ്ലാഗ് ഒഫ് ചെയ്തു. വിനോദ് കുമാറിനെ ഹെഡ്മിസ്ട്രസ് എസ്.സഫീനബീവി ആദരി ച്ചു. ഡെപ്യൂട്ടി എച്ച്. എം ടി. ഉണ്ണികൃഷ്ണൻ, സീനിയർ അദ്ധ്യാപകൻ ബി.കെ ബിജു,സ്റ്റാഫ് സെക്രട്ടറി സി. എസ് ഹരികൃഷ്ണൻ,ഷിബിമോൾ, ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ റാഫിരാമനാഥ്, നിഷ സുകുമാരൻ എന്നിവർ നേതൃത്വം നല്കി.