ആലപ്പുഴ : തോണ്ടൻകുളങ്ങര ശ്രീമഹാദേവക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം 17 മുതൽ 25 വരെ നടക്കും. 16ന് വൈകിട്ട് 6ന് മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര. വൈകിട്ട് 7ന് സീനിയർ സിവിൽ ജഡ്ജി പ്രമോദ് മുരളി ഭദ്രദീപപ്രകാശനം നിർവഹിക്കും. 18ന് 7ന്പാശുപത രുദ്രഹോമം, 19ന് ഉച്ചയ്ക്ക് 12 ന് ഉണ്ണിയൂട്ട്, 20ന് രാവിലെ 11ന് മഹാമൃത്യുഞ്ജയഹോമം, 21ന് വൈകിട്ട് 5ന് കാളികാപൂജ, 22ന് രാവിലെ 11ന് പാർവ്വതിസ്വയംവര ഘോഷയാത്ര, പാർവ്വതി സ്വയംവരം, 23ന് രാവിലെ 11ന് നവഗ്രഹശാന്തി ഹവനം, 24ന് രാവിലെ 10.30ന് സുബ്രഹ്‌മണ്യ ത്രിശതി ഹവനം, വൈകിട്ട് 7ന് കുമാരി പൂജ, 25ന് ഉച്ചയ്ക്ക് 12.ന് ദുർഗ്ഗാ സപ്‌തശതീഹവനം, 12.30 ന് കലശാഭിഷേകം, അവഭൃതസ്‌നാനം.