ആലപ്പുഴ: തെക്കനാര്യാട് എവർഷൈൻ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കോളർഷിപ്പ് വിതരണവും അനുമോദനവും ആദരിക്കലും മിനി മാരത്തോൺ മത്സരവും നടത്തും. 15ന് രാവിലെ 7.30ന് എവർഷൈൻ നഗറിൽ പ്രസിഡന്റ് കെ.പി.ഷൈൻകുമാർ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന മിനി മാരത്തോൺ മത്സരം സീനിയർ സിവിൽ ജഡ്സജ് പ്രമോദ് മുരളി ഉദ്ഘാടനം ചെയ്യും. ത്രീസ്റ്രാർ മെഷീനറീസ് മാനേജിംഗ് ഡയറക്ടർ അനീഷ് മധു സമ്മാനദാനം നിർവഹിക്കും. വൈകിട്ട് 6ന് സ്വാതന്ത്ര്യദിനാഘോഷ സമ്മേളനം ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്കോളർഷിപ്പ് വിതരണം ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ്ലാൽ നിർവഹിക്കും. ഫാ.ഡാമിയൻ വെളിയിൽ സംസാരിക്കും. സെക്രട്ടറി ബിജു വിൻസന്റ് സ്വാഗതവും വെൽഫെയർ സൊസൈറ്റി ട്രഷറർ പി.വി.ജോസഫ് നന്ദിയും പറയും.