ആലപ്പുഴ; ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കോളേജുകളിലെ ഇലക്ട്രോറൽ ലിറ്ററസി ക്ലബ്ബുകൾ, നാഷണൽ സർവ്വീസ് സ്കീം, എൻ.സി.സി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ചു. ശ്രീഗോകുലം എസ്.എൻ.ജി.എം കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് തുറവൂർ, സെൻ്റ് മൈക്കിൾസ് കോളേജ് ചേർത്തല എന്നിവിടങ്ങളിൽ വോട്ടർ ബോധവൽ ക്കരണ പരിപാടികളും എടത്വ സെൻ്റ് അലോഷ്യസ് കോളേജ്, ശ്രീ അയ്യപ്പ കോളേജ് ചെങ്ങന്നൂർ എന്നിവിടങ്ങളിൽ വോട്ടർ രജിസ്ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിച്ചു. പള്ളിപ്പുറം എൻ.എസ്.എസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാന്റിലും ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്‌മെന്റ്റിന്റെ ആഭിമുഖ്യത്തിൽ ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാന്റിലും ഫ്ലാഷ് മോബുകൾ നടത്തി.