അമ്പലപ്പുഴ: നാഷണൽ ലീഗൽ സർവീസ് അതോറിട്ടിയുടെ വീർ പരിവാർ സഹായത യോജന 2025 സ്‌കീമിന്റെ ഭാഗമായി ജില്ലാ നിയമ സേവന അതോറിറ്റിയും ജില്ലാ സൈനിക വെൽഫെയർ ബോർഡും സംയുക്തമായി നടപ്പാക്കുന്ന നിയമ സഹായ ക്ലിനിക് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് കെ .കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പ്രമോദ് മുരളി അദ്ധ്യക്ഷനായി. ജില്ലാ സൈനിക വെൽഫെയർ ബോർഡ് ഡിസ്ട്രിക്ട് ഓഫീസർ സുധാകരൻ, നോഡൽ ഓഫീസർ പ്രവീൺ, ലീഗൽ സർവീസ് അതോറിറ്റി ജീവനക്കാർ, പാരാലീഗൽ വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.