മാന്നാർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജൻഡർ റിസോഴ്സ് സെന്ററും എഫ്.എൻ.എച്ച്.ഡബ്ല്യു വും സംയുക്തമായി കർക്കടക ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഹാരിദാസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, അജിത് പഴവൂർ, ശാന്തിനി ബാലകൃഷ്ണൻ, കെ.സി.പുഷ്പലത, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുശീല സോമരാജൻ എന്നിവർ സംസാരിച്ചു. മാന്നാർ ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ ഡോ. സുധപ്രിയ കരുതലോടെ കർക്കടകം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. അക്കൗണ്ടന്റ് പ്രവീണ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ, പ്രവർത്തകർ, എ.ഡി.എസ് അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സി.ഡി.എസ് അംഗം ഉഷ സോമനാഥ് സ്വാഗതവും സി.ഡി.എസ് അംഗം അജിത കൃതജ്ഞതയും പറഞ്ഞു. എഫ്.എൻ.എച്ച്.ഡബ്ല്യു റിസോഴ്സ് പേഴ്സൺ ലേഖന കുമാരി പരിപാടിക്ക് നേതൃത്വം നൽകി.