photo

ചേർത്തല: രക്തദാനത്തിന്റെ ന്യൂജെൻ വഴികളുമായി ഒരുകൂട്ടം യുവാക്കൾ. മരുത്തോർവട്ടം ഗോൾഡൻ സ്റ്റാർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബാണ് രക്തദാനത്തിന് പുത്തൻ ആപ്പുമായി ശ്രദ്ധേയമാകുന്നത്. ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ ദിവസേന വിവിധ ആശുപത്രികളിൽ രക്തം ദാനം ചെയ്യുന്നുണ്ട്. ഫോണിലൂടെ ബന്ധപ്പെട്ടായിരുന്നു ഏകോപനം.

എന്നാൽ,​ ജി സ്റ്റാർ എന്നപേരിൽ പുത്തൻ ആപ്ലിക്കേഷൻ ക്ലബ് പുറത്തിറക്കിയതിലൂടെ ആർക്കും രക്തദാന സേനയുടെ ഭാഗമാകാനും ഇത് പ്രയോജനപ്പെടുത്താനും കഴിയും.

ആപ്പിന്റെ ഉദ്ഘാടനം കിൻഡർ ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽ ചെയർമാൻ ഡോ.വി.കെ.പ്രദീപ്കുമാർ നിർവഹിച്ചു. സി.ഇ.ഒ രഞ്ജിത്ത് കൃഷ്ണൻ,അസിസ്റ്റന്റ് ഓപ്പറേഷൻ മാനേജർ സോജോ പി.ദേവരാജ്,സി.ഐ.ഒ പ്രശാന്ത്.എം.കെ, ക്ലബ് രക്ഷാധികാരി മഞ്ജു സുരേഷ്, പ്രസിഡന്റ് ബ്രൈറ്റ് എസ്.പ്രസാദ്, സെക്രട്ടറി യു.ലെനിൻ, ട്രഷറർ ഡി.ദീപു,വൈസ് പ്രസിഡന്റ് സുബീഷ്,എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനുലാൽ,അജേഷ് നിധിൻ കണിയാംപ്പള്ളിൽ,വനിതാവേദി സെക്രട്ടറി സജിത ലെനിൻ,ക്ലബ് അംഗങ്ങളായ സൗമ്യ ബിനുലാൽ,മിനി മനോഹരൻ എന്നിവർ പങ്കെടുത്തു. ആപ്പിൽ ആദ്യമായി രജിസ്റ്റർ ചെയ്ത മറ്റത്തിൽ അജയന് കോട്ടയം മെഡിക്കൽ കോളേജിൽ ക്ലബ് അംഗങ്ങളായ അജേഷ് സുധീഷ്,അഭിജിത്ത്, അനൂപ് എന്നിവർ രക്തദാനം നടത്തി ഉദ്ഘാടനത്തിൽ പങ്കളികളായി.