കുട്ടനാട്: മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്ക്കരണം നടപ്പാക്കുക, 20 വർഷം സർവീസുള്ളവർക്ക് പൂർണപെൻഷൻ നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാട്രഷറർ എം.മുഹമ്മദ് യൂനസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷനായി.എസ്.അരവിന്ദൻ, ഗായത്രി ബി.നായർ,​ കെ.ജി ലളിത ഭായി, ടി.എസ് പ്രദീപ് കുമാർ, പി.ടി ജോസഫ്,​ വി.വി നാരായണമേനോൻ തുടങ്ങിയവർ സംസാരിച്ചു.