a

മാവേലിക്കര: ജില്ലാ ആശുപത്രിയിലെ പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ജില്ല ആശുപത്രിക്ക് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ഷാജി മോഹൻ അധ്യക്ഷനായി. അജയകുമാർ, ലീലാ അഭിലാഷ്, എസ്.അനിരുദ്ധൻ, കെ.ആർ ദേവരാജൻ, കെ.സുനിൽകുമാർ, ഡി.തുളസീദാസ്, റെജീബ് അലി, എസ്.ഗിരിജ, ജെ.ഷാജി എന്നിവർ സംസാരിച്ചു. എസ്.ഉമയമ്മ സ്വാഗതം പറഞ്ഞു.