മാവേലിക്കര: കേരള സർക്കാർ സർവ്വേ, ഭൂരേഖ വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവ്വേയുടേയും ക്യാമ്പ് ഓഫീസിന്റെയും കണ്ണമംഗലം വില്ലേജ് തല ഉദ്ഘാടനം ചെട്ടികുളങ്ങര പഴയ പഞ്ചായത്ത് ഓഫീസിൽ എം.എസ്.അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകര കുറുപ്പ് അദ്ധ്യക്ഷനായി. റീസർവേ അസി.ഡയറക്ടർ എസ്.അബ്ദുൽകലാം ആസാദ് വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സന്തോഷ്, ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സൺ സുമ കൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഓമനക്കുട്ടൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്, ചെട്ടികുളങ്ങര പഞ്ചായത്തിലേയും മാവേലിക്കര മുൻസിപ്പാലിറ്റിയിലേയും ജനപ്രതിനിധികളായ സോമവല്ലി സാഗർ, എസ്.ശ്രീകല, ശ്രീദേവി, ശ്രീകുമാർ, ലത.എസ് ശേഖർ, അമൃത.ജെ, മഞ്ജു അനിൽ, അരുൺകുമാർ, സുമ ബാലകൃഷ്ണൻ, കെ.വാസുദേവൻ, രമാദേവി, ഗീത വിജയൻ, സുഭാഷ്, പുഷ്പ സുരേഷ്, ശ്യാമള ദേവി, മേഘനാഥ്, കെ.ഗോപൻ, ലീല അഭിലാഷ്, പഞ്ചായത്ത് സെക്രട്ടറി ജെ.നിഷ, വില്ലേജ് ഓഫീസർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ഹെഡ് സർവ്വേയർ ഷിബു.ബി സ്വാഗതവും കുട്ടനാട് റീസർവ്വേ സൂപ്രണ്ട് ബിനു മാത്യു പണിക്കർ നന്ദിയും പറഞ്ഞു.