തോട്ടപ്പള്ളി : ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ച അമേരിക്കയുടെയും ട്രമ്പിന്റെയും നടപടിയിൽ കേരള പ്രവാസി സംഘം തോട്ടപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ സമരം ജില്ലാ ജോയിന്റ് സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ ഉത്ഘാടനം ചെയ്തു.
പ്രതിഷേധ സമരത്തിന് ജില്ലാ വൈസ് പ്രസിഡന്റ് ബി.ഉദയഭാനു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സോമൻ, പ്രവാസി സംഘം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ.കെ.നാസർ, ഏരിയ നേതാക്കളായ രത്നാകരൻ, ഹർഷൻ, റെജി പൊടിയൻ, ഹനോഷ്, സജികുമാർ, രാധാകൃഷ്ണൻ, ഷീല, ഉമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.