ആലപ്പുഴ : വടക്കനാര്യാട് ബ്യൂട്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതല അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 26 മുതൽ സെപ്തംബർ 5 വരെ നടക്കും. വിജയികൾക്ക് യഥാക്രമം 20,000 , 15000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും ട്രോഫിയും നൽകും . ആദ്യം രജിസ്റ്റർ ചെയ്യുന്ന 11 പേർക്ക് മത്സരത്തിൽ പങ്കെടുക്കാം രജിസ്ട്രേഷൻ ഫീസ് 1000 രൂപ. ഫോൺ : 9446119059, 9496231959