ആലപ്പുഴ: തിരുവമ്പാടി ശ്രീക്യഷ്ണ സ്വാമി ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന്റെ സമർപ്പണം 16 ന് വൈകിട്ട് 5.30 ന് ശ്രീരാമപട്ടാഭിഷേക പൂജയോടെ നടത്തും. തുടർന്ന് ദീപാരാധനയ്ക്ക് ശേഷം ഭജന. 17 ന് രാവിലെ 6 ന് ഭാഗവത പാരായണം, 6.30 ന് പുല്ലാംകുഴൽ കച്ചേരി, 7.45 ന് ധന്വന്തരി ഹോമം, നവഗ്രഹ പൂജ. പൂജകൾക്ക് കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. മേൽശാന്തി കുര്യാറ്റ്പ്പുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരി, കീഴ്ശാന്തിഗിരീഷ് നമ്പുതിരി എന്നിവർ സഹകാർമ്മികത്വം വഹിക്കും.അഷ്ടമിരോഹിണിയോട് അനുബന്ധിച്ച് നടത്തി വരാറുള്ള പന്ത്രണ്ട് കളഭം സെപ്തംബർ 3 ന് ആരംഭിക്കും.