ആലപ്പുഴ: ജില്ലാപൊലീസും മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാൻ അദാലത്ത് സംഘടിപ്പിക്കുന്നു. ശനിയാഴ്ച ആലപ്പുഴ, ചേർത്തല, കായംകുളം, ചെങ്ങന്നൂർ ട്രാഫിക് എൻഫോഴ്‌സ്മെന്റ് യൂണിറ്റുകളിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 4വരെ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പിഴ ഒടുക്കാവുന്നതാണ്. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ആലപ്പുഴ ട്രാഫിക് 0477-2251111, കായംകുളം ട്രാഫിക് 0479- 2447700, ചേർത്തല ട്രാഫിക് 0478- 2820776, ചെങ്ങന്നൂർ ട്രാഫിക്- 7025800435 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.