ആലപ്പുഴ: വോട്ടുകൊള്ളയ്ക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 7.30ന് ഫ്രീഡം ലൈറ്റ് മാർച്ച് നടത്തും. ഡി.സി.സി ഓഫീസിൽ നിന്ന് ഇ.എം.എസ് സ്റ്രേഡിയത്തിലേക്ക് നടത്തുന്ന മാർച്ച് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.