kodi

ചാരുംമൂട് : കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിൽ തൊഴിലെടുക്കുന്ന കശുവണ്ടി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സമര പ്രചരണ ജാഥയ്ക്ക് തുടക്കമായി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിലാണ് ജാഥ. ചാരുംമൂട് കരിമുളയ്ക്കൽ കശുഅണ്ടി ഫാക്ടറിയിൽ നടന്ന പ്രചരണ ജാഥയുടെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ നിർവഹിച്ചു. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സവിൻ സത്യൻ, കോശി എം. കോശി, ഷാജി നൂറനാട്, എം.ആർ. രാമചന്ദ്രൻ, വി.ആർ. സോമൻ എന്നിവർ സംസാരിച്ചു.കശുഅണ്ടി മേഖലയിലെ ദുരിതാവസ്ഥ അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും തൊഴിലാളി കുടുംബങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും സർക്കാർ നടപടികളുമായി മുന്നോട്ടുവരണമെന്നും ജാഥയിൽ പങ്കെടുത്ത് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.