ചേർത്തല: കാത്തലിക്ക് കരിസ്മാറ്റിക്ക് മൂവ്‌മെന്റ് തീരദേശമിഷൻ വാർഷികവും കുടുംബസംഗമവും ഓഫീസ് ഉദ്ഘാടനവും 15ന് നടക്കും.നിരവധിപേരെ ലഹരിയുടെ വഴിയിൽ നിന്നു നന്മയുടെ വഴിയിലേക്കെത്തിച്ചതിന്റെ അഭിമാനുവുമായാണ് പുതിയ വർഷ പ്രവർത്തനങ്ങളിലേക്കു കടക്കുന്നതെന്ന് കോ–ഓർഡിനേറ്റർ സാബുകാക്കരിയിൽ,ജനറൽ കൺവീനർ ഫ്രാൻസിസ് പൊക്കത്തെ, കുഞ്ഞുകുഞ്ഞ് കട്ടിച്ചിറ,തമ്പി കുരിശുങ്കൽ,ജോസഫ് തേങ്ങാപുരക്കയ്ൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.15ന് രാവിലെ 10ന് ദലീമ ജോജോ എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്യും. രണ്ടിന് ജപമാല, 4.30ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി ലോഗോസ് സെന്ററിൽ വാർഷികവും കുടുംബസംഗമവും കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഫാ. ആന്റണി കൊച്ചുകരിയിൽ അനുഗ്രഹ പ്രഭാഷണവും ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ മുഖ്യ പ്രഭാഷണവും നടത്തും. 6.30ന് സംഗീതവിരുന്ന് തുടർന്ന് സ്‌നേഹ വിരുന്ന്.