അമ്പലപ്പുഴ:പുന്നപ്ര അറവുകാട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സദസ് നടത്തി. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷനായി. സ്കൂൾമാനേജർ ബിനീഷ്ബോയ് ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ അനുമോദിച്ചു. അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർകുമാർ,സെക്രട്ടറി പി.ടി.സുമിത്രൻ,സ്കൂൾപ്രിൻസിപ്പൽ ആർ.ബിന്ദു പി.റ്റി.എ വൈസ് പ്രസിഡന്റ് പി.ടി.മധു,സ്റ്റാഫ് സെക്രട്ടറി എസ്. ലേഖ ,സീനിയർ അദ്ധ്യാപികശ്രീരേഖ എന്നിവർ സംസാരിച്ചു.ജില്ലയിലെ മികച്ച കരിയർ ഗൈഡായി തിരഞ്ഞെടുത്ത വി.ഷിബിയെ യോഗത്തിൽആദരിച്ചു.