parish-hall-

ചെന്നിത്തല: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ (ചെന്നിത്തല വലിയ പള്ളി ) ആധുനിക സൗകര്യങ്ങളോട് കൂടി നിർമ്മിച്ച സെന്റ് ജോർജ്ജ് പാരിഷ് ഹാളിന്റെ കൂദാശയും ഉദ്ഘാടനവും ഞായറാഴ്ച ഉച്ചക്ക് 3 ന് നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ ഫാ.ജോൺ കെ.വർഗ്ഗീസ് കൂടാരത്തിൽ അദ്ധ്യക്ഷനാകും. ട്രസ്റ്റി സി.ഒ ജോസഫ്, സെക്രട്ടറി ഏബ്രഹാം പി.ജോൺ, കമ്മറ്റി അംഗം ബഹനാൻ ജോൺ മുക്കത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.