മാന്നാർ: ഗ്രാമപഞ്ചായത്തിന്റെയും മാന്നാർ കൃഷി ഭവന്റെയും നേതൃത്വത്തിൽ 17 ന് കർഷകദിനം ആചരിക്കും. മാന്നാർ പഞ്ചായത്ത് ഹാളിൽ രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി രത്നകുമാരിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വത്സല മോഹൻ ഉദ്ഘാടനം നിർവഹിക്കും. മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുകുമാരി തങ്കച്ചൻ, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സെലീന നൗഷാദ്, ജില്ലാ പഞ്ചായത്തംഗം ആതിര.ജി, മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് എന്നിവർ മികച്ച കർഷകരെയും, കർഷക തൊഴിലാളിയെയും ആദരിക്കും .