a

മാവേലിക്കര : മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ 2025 - 2029 ബാച്ച് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായിട്ടുള്ള ഇൻഡക്ഷൻ പ്രോഗ്രാം മുൻ കെ.ടി.യു വൈസ് ചാൻസിലറും ടി.ആർ.ഇ.എസ്.ടി റിസർച്ച് പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.രാജശ്രീ എം.എസ് ഉദ്ഘാടനം ചെയ്തു. ഇൻഫോസിസ് സൈബർ സെക്യൂരിറ്റി മാനേജർ കിഷോർ സി.ജി ക്ലാസുകൾ നയിച്ചു. യോഗത്തിൽ കോളേജ് ജനറൽ സെക്രട്ടറി വേലൻചിറ സുകുമാരൻ, കോളേജ് ട്രഷറർ ബാബുരാജ്.എസ്, കോളേജ് അസി. സെക്രട്ടറി വി.സദാശിവൻ, കോളേജ് മാനേജ്മെന്റ് അംഗം തമ്പി പരമേശ്വരൻ എന്നിവർ സംസാരിച്ചു.