മാവേലിക്കര: അന്തരിച്ച സംഗീതജ്ഞനും സി.പി.എം മാവേലിക്കര ടൗൺ വടക്ക് ലോക്കൽ കമ്മിറ്റി അംഗവും ബാലസംഘം മാവേലിക്കര ഏരിയ കൺവീനറുമായ മാവേലിക്കര പടിഞ്ഞാറേ നട സൗപർണികയിൽ ആർ.ഭാസ്കരന്റെ അനുസ്മരണയോഗം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ലീലാ അഭിലാഷ് അദ്ധ്യക്ഷയായി. പി.വി.സന്തോഷ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുരളി തഴക്കര, കോശി അലക്സ്, പ്രൊഫ.ചന്ദ്രശേഖരൻ നായർ, ഗോപകുമാർ വാത്തികുളം, എസ്.അഭിലാഷ്, ഡി.തുളസീദാസ്, കുഞ്ഞുകുഞ്ഞ്, അഭിറാം എന്നിവർ സംസാരിച്ചു.