മാവേലിക്കര : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ നടന്ന സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ പ്രക്ഷോഭം നടത്തി. ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അനൂപ്, അഭിലാഷ് കുമാർ, കൃഷ്ണകുമാർ രാംദാസ്, നേതാക്കന്മാരായ ഡി.വിനോദ് കുമാർ, രമേശ് കൊച്ചുംമുറി, കെ .വിനോദ്, ആർ.ഹേമ, അഡ്വ.കെ.വി.അരുൺ, അഡ്വ.പീയൂഷ് ചാരുംമൂട്, രാജേന്ദ്രൻ, ശാന്ത കുമാരി, ധന്യ, പ്രമോദ് കരയ്ക്കാട്, കെ.സഞ്ചു, സതീഷ് കൃഷ്ണൻ, സുമേഷ്, മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ സമാപിച്ചു.