അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രത്തിൽ 17 ന് രാവിലെ 108 നാളികേരത്താൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയഹോമവും നടക്കും. ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി, നാലുകുളങ്ങര അഖിൽ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി കെ.എസ്.സജീഷ് കുമാർ അറിയിച്ചു.