ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 517-ാം നമ്പർ മുഹമ്മ പെരുംതുരുത്തു മദ്ധ്യം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ചതയദിന പ്രാർത്ഥനയോട് അനുബന്ധിച്ച് ഔഷധ കഞ്ഞി വിതരണം നടത്തി. ശാഖ പ്രസിഡന്റ് ടി. പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു മോൻ, കമ്മിറ്റി അംഗം വി.കെ. ജയദേവൻ, പ്രാർത്ഥനാചാര്യൻ ബേബി പാപ്പാളിൽ എന്നിവർ സംസാരിച്ചു. കോട്ടയം ബിബിൻഷാൻ ഗുരുദേവ പ്രഭാഷണം നടത്തി.