കായംകുളം:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബോധി കൾച്ചറൽ സൊസൈറ്റി അഖില കേരള ചിത്രരചനാ മത്സരം നടത്തുന്നു. ഇന്ന് ഉച്ചക്ക് 1.30 മുതൽ എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ഓഡിറ്റോറിയത്തിൽ എൽ.പി , യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി വാട്ടർകളർ,പെയിന്റിംഗ് മത്സരം നടക്കും.ഉച്ചക്ക്1.30 നുമുമ്പായി മത്സര സ്ഥലത്ത് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് :70120 94601.