കായംകുളം: സമഗ്ര ശിക്ഷാ കേരളം,കായംകുളം ബി.ആർ.സി,ഓട്ടിസം സെന്റർ, സ്ട്രീം ഹബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കായംകുളം ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ സവിശേഷസഹായം വേണ്ട കുട്ടികൾക്കായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. രാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കായംകുളം ബി.പി.സി വി.ബിന്ദുമോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. രാമപുരം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീദേവി ,ബി.ആർ.സി സ്റ്റാഫ് സെക്രട്ടറി വി.അനിൽ ബോസ്, പൂർണിമ. ജി. പ്രഭു,ടി.ഹർഷാഞ്ജലി, ബി.ആർ.സി അദ്ധ്യാപകരായ ശാന്തി,റംഷാജ്, ജാസ്മിൻ,ഷംന,അനിമോൾ,അഞ്ജലി എന്നിവർ പങ്കെടുത്തു. തുടർന്ന് ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ ത്രിവർണ പതാക നിർമ്മിച്ചു.