ആലപ്പുഴ: വർദ്ധിച്ചുവരുന്ന തെരുവുനായ​ ശല്യത്തിനെതിരെ കോൺഫെഡറേഷൻ ഒഫ്​ റെസിഡന്റ്സ്​ വെൽഫെയർ അസോസിയേഷന്റെ ​(കോർവ) നേതൃത്വത്തിൽ 19ന്​ രാവിലെ 11ന്​ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്​ മുന്നിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തും.. വാർത്താസമ്മേളനത്തിൽ ജില്ലാസെക്രട്ടറി ​സൗമ്യരാജ്​, സംസ്ഥാന പ്രസിഡന്റ് ജോസ്​ ആറാത്തുപള്ളി, വൈസ് പ്രസിഡന്റ് റിയാസ്​ ഇസ്മയിൽ, സംസ്ഥാന കമ്മിറ്റിയംഗം ജമാൽ പള്ളാത്തുരുത്തി, സംസ്ഥാന വനിത ജോയിന്റ് സെക്രട്ടറി മഞ്ജു ജെ.പിള്ള, സംസ്ഥാന കൗൺസിലംഗങ്ങളായ മിനി വേണുഗോപാൽ, എസ്.ശുഭ എന്നിവർ പ​ങ്കെടുത്തു.