അമ്പലപ്പുഴ: സുവർണ്ണ ജൂബിലി ആഘോഷ നിറവിൽ നിൽക്കുന്ന ചിന്മയ വിദ്യാലയത്തിൽ സ്വാതന്ത്ര്യദിനത്തിൽ ലഹരിക്കും സ്ത്രീകളും കുട്ടികളും നേരിടുന്ന അക്രമങ്ങൾക്കും എതിരെ ബോധവത്കരണ സൈക്കിൾ റാലിയും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 7.30 ന് ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ. കെ. ജയമ്മ റാലി ഉദ്ഘാടനം ചെയ്യും. മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപത്തു നിന്ന് തുടങ്ങുന്ന റാലി കളർകോട് ചിന്മയ വിദ്യാലയത്തിൽ അവസാനിക്കും .റാലിയിൽ വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ , അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.