vxvxcxcx

കായംകുളം : കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസിനു നേരെ അക്രമമഴിച്ചു വിടുകയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അടക്കമുള്ള നേതാക്കന്മാരെ സി.പി.എം അക്രമികൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി .പാർക്ക് മൈതാനിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി എൻ .രവി ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി എ.ത്രിവിക്രമൻ തമ്പി,കെ.പി.സി.സി മെമ്പർ യു.മുഹമ്മദ് ,സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി,ഡി.സി.സി ജനറൽ സെക്രട്ടറി കെ.പുഷ്പദാസ്,അൻസാരി കോയിക്കലേത്ത് ,അഫ്സൽ പ്ലാമൂട്ടിൽ എന്നിവർ സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി ഭാരവാഹികളായ സി.എ.സാദിഖ്,എൻ. രാജഗോപാൽ,പി.സി. റെജി ,ബിജു നസുള്ള ,കെ.നാസർ ,സുശീല വിശ്വംഭരൻ, രാജീവ് വല്ല്യത്ത്,ശോഭാ സുരേന്ദ്രൻ ,എം ആർ സലീം ഷാ, ഹാശിർ പുത്തൻകണ്ടം,വിശാഖ്പത്തിയൂർ, അരിതാ ബാബു ,ആസിഫ് സെലക്ഷൻ,സന്തോഷ് വയലിൽ തുടങ്ങിയവർ നേതൃത്വം നൽകി.