അമ്പലപ്പുഴ: കേരള ഹോട്ടൽ ആൻഡ് സ്റ്റോറന്റ് അസോസിയേഷൻ അമ്പലപ്പുഴ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും,പ്ലസ് ടു, എസ്.എസ്.എൽ.സി വിജയികളായ ഹോട്ടൽ ഉടമകളുടെയും തൊഴിലാളികളുടെയും മക്കൾക്കുള്ള മെരിറ്റ് അവാർഡ് വിതരണവും വണ്ടാനം എ.കെ.ബിൽഡിംഗ്സിൽ ഇന്ന് നടക്കും. രാവിലെ 10 ന് ഓഫീസ് ഉദ്ഘാടനം കെ.എച്ച് .ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ നിർവ്വഹിക്കും. യൂണിറ്റ് പ്രസിഡന്റ് കബീർ റഹുമാനിയ അദ്ധ്യക്ഷനാകും. അബ്ദുൽ ജബ്ബാർ പനച്ചുവട് സ്വാഗതം പറയും. മെരിറ്റ് അവാർഡ് വിതരണം അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം നിർവ്വഹിക്കും. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, സംസ്ഥാന സെക്രട്ടറി റോയ് മഡോണ, ജില്ലാ പ്രസിഡന്റ് മനാഫ് ,അഡ്വ.രതീഷ്, മനോഹരൻ, യൂണിറ്റ് രക്ഷാധികാരി മോഹൻ ദാസ്, മുഹമ്മദ് കോയ, വി.എ.സബിൻ ദാസ് തുടങ്ങിയവർ പങ്കെടുക്കും.