ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 19ന് രാവിലെ 10ന് വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന മത്സരം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ സി.കെ. സദാശിവൻ അദ്ധ്യക്ഷത വഹിക്കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ്, പൊതുവിഭാഗം (പ്രായപരിധിയില്ല) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2024 നെഹ്റു ട്രോഫി വള്ളം കളിയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. രജിസ്ട്രേഷൻ രാവിലെ 9.30ന്. കൂടുതൽ വിവരങ്ങൾക്ക് 04772251349.