szfcd-

ചെട്ടികാട്: പെൻഷൻ പരിഷ്കരണ നടപടികൾ ഉടനെ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശികൾ അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് കെ.എസ്.പി.യു സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ആര്യാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച ധർണയും നടത്തി. ചെട്ടികാട് ആശുപത്രി ജംഗ്ഷന് സമീപം നടന്ന ധർണ ജില്ലാ കമ്മിറ്റി അംഗം എസ്. ശുഭ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. രാജഗോപാൽ അദ്ധ്യക്ഷനായി. ജില്ലാ ജോ.സെക്രട്ടറി വി.എസ്. ചന്ദ്രശേഖരൻ, ബ്ലോക്ക് സെക്രട്ടറി വി.എം. ജയമോഹനൻ, ട്രഷറർ ആർ. ലക്ഷ്മണൻ, കെ. ഹിരൺമയി, എസ്. രവീന്ദ്രൻ, ടി.സഖറിയ ,പി.വി. ജയി നമ്മ,എ.എസ്. ജോർജ് ,കെ.ജി. വിശ്വ പ്പൻ എന്നിവർ സംസാരിച്ചു
പി.ഡി. ബാഹുലേയൻ, ആന്റണി മൈക്കിൾ, പി.ആർ.സുധാകരൻ, എൻ. ദിലീപ് കുമാർ, വി.എൻ. ശശിധരൻ നായർ എന്നിവർ നേതൃത്വം നൽകി.