പുതിയവിള :ശ്രീ വടക്കൻ കോയിക്കൽ ദേവീ ക്ഷേത്രത്തിലെ നിറയും പുത്തരി മഹോത്സവവും 17 ന് രാവിലെ 6ന് ക്ഷേത്രമേൽശാന്തി അനന്തുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. പൂജിച്ച നെൽക്കതിരുകൾ ആവശ്യമുള്ള ഭക്തജനങ്ങൾക്ക് 50 രൂപ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.