മാന്നാർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 17 ന് രാവിലെ 11 ന് മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആലക്കൽ ബിൽഡിംഗിലെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുക. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി കെ.പി.സി.സി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്എന്നിവർ സംസാരിക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് നേതാക്കളായ മാന്നാർ അബ്ദുൾ ലത്തീഫ്, സുജിത്ത് ശ്രീരംഗം തോമസ് ചാക്കോ, സണ്ണി കോവിലകം പ്രദീപ് ശാന്തിസദൻ, മധു പുഴയോരം, അനിൽ മാന്തറ, അജിത്ത് ആർ.പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.