kpms

വള്ളികുന്നം: കെ.പി.എം.എസ് 2942-ാം നമ്പർ എണ്ണമ്പിശേരി ശാഖയിലെ അയ്യങ്കാളി പ്രതിഷ്ഠാ വാർഷികം കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. അയ്യങ്കാളി ട്രസ്റ്റ് കൗൺസിലർ സുരേഷ് വെട്ടിക്കോട് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ് ചാരുംമൂട് യൂണിയൻ സെക്രട്ടറി കെ.വാസുദേവൻ എൻഡോവ്‌മെന്റ് വിതരണം നിർവഹിച്ചു. വള്ളികുന്നം ഉദയമ്മ, ശാഖ സെക്രട്ടറി സി.രഘു തുടങ്ങിയവർ സംസാരിച്ചു.