മാവേലിക്കര:തെക്കേക്കര കൃഷിഭവന്റെ പരിധിയിൽ വാത്തികുളം പാടശേഖരത്തിൽ രക്തശാലി നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹന്‍കുമാർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ, വാർഡ് മെമ്പർ ഗീതാ തോട്ടത്തിൽ, കൃഷി ഓഫീസർ മഹേശ്വരി.ജെ, കൃഷി അസ്സി. ഷൈജു എന്നിവർ പങ്കെടുത്തു. തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ മാവേലിക്കര ബ്ലോക്കിൽ രക്തശാലി ഇനത്തിൽപ്പെട്ട നെൽകൃഷി വാത്തികുളം പാടശേഖരത്തിൽ ഓമനക്കുട്ടൻ പിള്ളയും, ഗോപിനാഥ പിള്ളയും ചേർന്നാണ് കൃഷി ചെയ്തത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള മൂല്യമേറിയ ഒരു പരമ്പരാഗത ചുവന്ന അരിയാണ് രക്തശാലി അരി. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, പ്രമേഹം, കൊളസ്ട്രോൾ, വിളർച്ച തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. 90 ദിവസം ദൈർഘ്യം ഉള്ള രക്‌തശാലി അരിക്ക് ഏറെ ആവശ്യക്കാരാണ് ഉള്ളത്.