ആലപ്പുഴ : സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ബാബുവിനെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന കമ്മിറ്റി തീരുമാനത്തോടൊപ്പം ഉറച്ചു നിൽക്കാൻ ജെ.എസ്.എസ് കുട്ടനാട് മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ്‌ എം.സി.സതീശൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ജോണി പുതിയിടം ഉദ്ഘാടനം ചെയ്തു. രാജു കട്ടത്തറ, ബീനാ സുരേഷ്, അനിൽകുമാർ കണ്ണാടി, വി.ജെ.അജയൻ, ടി.പി.സോമൻ, അശ ജി.അനിൽ, അനിൽകുമാർ നീലംപേരൂർ, ശശിധരൻ ഈര, രാജൻ കാവാലം എന്നിവർ സംസാരിച്ചു.