ആലപ്പുഴ: ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക പൊതുയോഗം ആർ.ഡി.സി കൺവീനർ കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സാബു കണ്ണർകാട് അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.സി ചെയർമാൻ വി.എൻ. ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ടി. പ്രസന്നകുമാർ എച്ച്.എം ധന്യപ്രതാപ്, സുദീപ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റായി പി. സാബു കണ്ണർകാടിനെ തിരഞ്ഞെടുത്തു.