മാന്നാർ: റോട്ടറി ക്ലബ് ഒഫ് മാന്നാറിന്റെ നേതൃത്വത്തിൽ കടപ്ര, മാന്നാർ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന അങ്കണവാടികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായസഹകരണങ്ങൾ നൽകുന്നതിനുമായി പ്രഖ്യാപിച്ച കിളിക്കൊഞ്ചൽ പദ്ധതി ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തിൽ മാന്നാർ 183ാം നമ്പർ അങ്കണവാടിയിൽ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് സോണി അലക്സ് അദ്ധ്യക്ഷത വഹിക്കും. സഹായവിതരണം ബോർഡ് മെമ്പർ കൃഷ്ണകുമാർ പ്രസന്ന ഭവൻ നിർവഹിക്കും.