തുറവൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ തൈക്കാട്ടുശേരി പാലത്തിനു സമീപം രൂപപ്പെട്ട ചോർച്ചയെ തുടർന്ന് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എട്ട് പഞ്ചായത്തുകളിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങും. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നീ പഞ്ചായത്തുകളിലാണ് ജലവിതരണം തടസപ്പെടുക. റോഡ് പൊളിച്ച് അറ്റകുറ്റപണി നടത്തുന്നതിനാൽ ഗതാഗതം തടസപ്പെടാൻ സാദ്ധ്യതയുണ്ട്. ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ തുറവൂർ-തൈക്കാട്ടുശേരി റോഡിലുടെയാണ് ഭാരവാഹനങ്ങളടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്.