അമ്പലപ്പുഴ: മുഖ്യമന്ത്ര്യയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ.രാജേഷിന്. ജില്ലയിൽ 15 പേർക്കാണ് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചത്. 2024 ആഗസ്റ്റ് 4 നാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി ആയി കെ.എൻ.രാജേഷ് ചുമതലയേറ്റത്.കരുനാഗപ്പള്ളിയിലെ മത്സ്യ വ്യാപാരിയായിരുന്ന വിജയലക്ഷ്മി കൊലക്കേസ് തെളിയിക്കാനായതും പ്രതിയായ പുറക്കാട് കരൂർ ജയചന്ദ്രനെ പിടികൂടാനായതും പൊലീസ് സേനക്ക് ആത്മവീര്യം പകർന്നു നൽകുന്ന പിന്തുണയായിരുന്നു രാജേഷിന്റേത്. കെ.എൻ.രാജേഷ് ദീർഘകാലം ആലപ്പുഴ സൗത്ത് സി.ഐ ആയിരുന്നു. അക്കാത്തോണ് കാകൻ മനുക്കേസ്.കൊലപാതകം കഴിച്ച് കുഴിച്ചിട്ട മൃതദേഹം പറവൂർ കടപ്പുറത്തു നിന്ന് എടുക്കാനായതും കേസ് തെളിയിച്ച് മുഴുവൻ പ്രതികളെയും പിടികൂടിയതും കെ.എൻ.രാജേഷിന്റെ കഴിവ് തെളിയിക്കുന്നതായിരുന്നു. അമ്പലപ്പുഴയിലെ ക്രമസമാധാനനില ഭദ്രമാക്കാൻ അദ്ദേഹത്തിന്റെ ജാഗ്രതയുടേയും പരിശ്രമത്തിന്റേയും ഫലമാണ്.