ക്ലാപ്പന: രശ്മി ഹാപ്പി ഹോമിന്റെ എല്ലാ ഷോറൂമുകളിലും സ്വാതന്ത്ര്യദിനം ആഘോഷിക്കും. എല്ലാ ബ്രാഞ്ചുകളിലും രാവിലെ പതാക ഉയർത്തലും മധുര വിതരണവും നടക്കും. ക്ലാപ്പന ഷോപ്പിൽ വാർഡ് മെമ്പർ മെഹർഷാദിന്റെ സാന്നിദ്ധ്യത്തിൽ റിട്ട. കേണൽ ആർ.പ്രസാദ് പതാക ഉയർത്തും. കരുനാഗപ്പള്ളി ബ്രാഞ്ചിൽ എക്സൈസ് കൊല്ലം ഡിവിഷൻ ഇൻസ്പെക്ടർ പി.എൽ.വിജിലാൽ പതാക ഉയർത്തും. പാരിപ്പള്ളി ഷോപ്പിൽ റിട്ട. സുബേദാർ നായിക് പി.മധുസൂദനൻ നായർ പതാക ഉയർത്തും. ആറ്റിങ്ങൽ ബ്രാഞ്ചിൽ റിട്ട. ഹവിൽദാർ എ.കബീർ പതാക ഉയർത്തും. കറ്റാനം ബ്രാഞ്ചിൽ റിട്ട. സുബേദാർ മേജർ സാമുവൽ തോമസും ഹരിപ്പാട് ബ്രാഞ്ചിൽ കരസേന മേധാവിയിൽ നിന്ന് ചീഫ് ഒഫ് ആർമി സ്റ്റാഫ് കാർഡ് നേടിയ ലെഫ്ടനന്റ് കേണൽ വത്സലകുമാരിയും പതാക ഉയർത്തും.