train

ആലപ്പുഴ: ട്രെയിനിൽ നിന്ന് മൂന്നുമാസം പ്രായമുള്ള ഗർഭസ്ഥശിശുവിന്റെ ഭ്രൂണം കണ്ടെത്തി. വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ധൻബാ‌ദ് -ആലപ്പുഴ എക്സ്‌പ്രസിലെ എസ്-4, എസ്-5 സ്ലീപ്പ‌ർ കോച്ചുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ വേസ്റ്റ് ബിന്നിന് സമീപം കിടന്ന ഭ്രൂണം ശുചീകരണ തൊഴിലാളികളാണ് കണ്ടത്. റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. ഇന്നലെ രാവിലെ പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ ബോഗിയിലെ 51,52 സീറ്റിലായി രക്തക്കറയും കണ്ടെത്തി. വ്യാഴാഴ്ച രാത്രി 8.30നാണ് ട്രെയിൻ ആലപ്പുഴയിലെത്തിയത്. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ ശേഖരിച്ച് അന്വേഷണമാരംഭിച്ചു. സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ഭ്രൂണത്തിന്റെ പോസ്റ്റുമോർട്ടം നടത്തി. രക്തക്കറ ശേഖരിച്ച് ഡി.എൻ.എ പരിശോധനയ്ക്ക് കൈമാറും.