budhanoor-congress-

ബുധനൂർ: ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ബാങ്കിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. ബുധനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, കെ.സി അശോകൻ, ഉഷാ ഭാസി, ബിജു ദാനിയൽ, ഗോപാലകൃഷ്ണൻ പഠനശേരി, പ്രവീൺ പ്രഭ, സാബു ചക്കാലയിൽ, സുരേഷ് തെക്കേകാട്ടിൽ, ഗോപി മാനങ്ങാടി, ആർ.വിശ്വനാഥൻ, മധു കുമാർ, വർഗീസ് ദാനിയൽ എന്നിവർ സംസാരിച്ചു.