ambala

അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിൽ വിപുലമായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പുന്നപ്ര യു.കെ.ഡി പ്രിൻസിപ്പൽ ഉണ്ണിക്കൃഷ്ണൻ ശാന്തി ഭവനിൽ പതാക ഉയർത്തി. ഫാ. ഈനാശു വിൻസന്റ് ചിറ്റിലപ്പള്ളി അദ്ധ്യക്ഷനായി. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മേരി ആൽബിൻ, കൈനകരി അപ്പച്ചൻ ,ജോസുകുട്ടി, പി.എ.കുഞ്ഞുമോൻ, ബിനോയ് തങ്കച്ചൻ, സണ്ണിച്ചൻ, ജിജിമോൻ,സുബയ്യ റാവു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മധുരവിതരണവും നടന്നു.