ഹരിപ്പാട് : കേരള തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന മഹാത്മാ കുഞ്ഞൻ വെളുമ്പന്റെ 75ാ മത് അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.അനിയൻ അദ്ധ്യക്ഷത വഹിച്ചു. .സഭ പ്രസിഡന്റ് ഡോ.പി.എൻ.പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി. യൂണിയൻ സെക്രട്ടറി എം.വി.ജയലാൽ, കൗൺസിലർമാരായ വി.സുകു, ജി.ഷിബു, കെ.മധു, റ്റി.ബാബു, രവിപുരത്ത് രവീന്ദ്രൻ , എം.ദിവാകരൻ, പി.പ്രിയൻ തുടങ്ങിയവർ അർപ്പിച്ചു.. സുനിൽ ശിവദാസ് നന്ദി പറഞ്ഞു.