അമ്പലപ്പുഴ: കഞ്ഞിപ്പാടം ദർശനം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വായനശാല വീട്ടിലേയ്ക്ക് " എന്ന പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ വീട്ടിലെത്തിച്ച് നൽകും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ വായനശാലയുമായി ചേർന്ന് കുട്ടികളുടെയും, മുതിർന്നവരുടെയും വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം സംഘടനയുടെ രക്ഷധികാരി വിവേകാനന്ദൻ വൈപ്പിൽ ധനേഷ്‌ബാബുവിന്റെ മകൾ അരുണിമയ്ക്ക് പുസ്തകം നൽകി നിർവഹിച്ചു.