ഹരിപ്പാട്: ഗാന്ധിഭവൻ സ്നേഹവീട് സ്വാതന്ത്ര്യദിനാഘോഷം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം എ.ശോഭ ഉദ്ഘാടനം ചെയ്തു. വീയപുരം പൊലീസ് സബ് ഇൻസ്പെക്ടർ പി.പ്രദീപ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, മാനേജ്മെന്റ് കമ്മിറ്റിയംഗം പ്രണവം ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.